Episodes

  • പത്രവാർത്തകളിൽ നിന്ന് ലഭിക്കുന്നത് വിലപ്പെട്ട വിവരങ്ങൾ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയേഴ് - E-novel Boggie Number 14
    Jun 30 2026

    മൂന്നു ദിവസം ഇവിടെ താമസിച്ചതിനുശേഷം ലാലുച്ചേട്ടൻ രാവിലെയാണ് പോയത്. പതിവിൽനിന്നും വ്യത്യസ്ഥമായി ഈ ദിവസങ്ങളിലത്രയും എന്റെ കൂടെയിരുന്ന് സ്ക്രിപ്റ്റിൽ ആവശ്യമുള്ള തിരുത്തലുകൾ പറഞ്ഞു തന്നു. അതനുസരിച്ച് ചില സീനുകൾ ഞങ്ങൾ മാറ്റയെഴുതി. മറ്റന്നാളാണ് കാതറിനെ കാണേണ്ട ദിവസം. എത്ര പെട്ടെന്നാണ് ഒരുമാസം കഴിഞ്ഞു പോയത്! ഇന്നും നാളെയും പൂർണമായും എഴുത്തിൽ തന്നെ ഇരിക്കാനാണ് പ്ലാൻ. ലാലുച്ചേട്ടൻ മടങ്ങുന്നതിനു മുന്നെ അതു പ്രത്യേകം ഓർമിപ്പിച്ചിരുന്നു. പത്രവാർത്തയിൽ ലാലുച്ചേട്ടൻ അടയാളപ്പെടുത്തിയ കുറച്ചു ഭാഗങ്ങൾ ഉണ്ട്.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • റഫറൻസായി കൊറിയൻ സിനിമയായ മെമ്മറീസ് ഓഫ് മർഡർ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Jun 26 2026


    ഇന്നലെ രാത്രി പതിനൊന്നരയോടെ ഇവിടെയെത്തിയതാണ് ലാലുച്ചേട്ടൻ. കൂടെ അഭിയുമുണ്ട്. വന്നു കേറിയപ്പോൾ തുടങ്ങിയ കുടി അവസാനിച്ചത് പുലർച്ചെയാണ്. അതിനിടയിലെപ്പോഴോ കാതറിൻ ലാലുച്ചേട്ടനെ വിളിച്ചെന്നു പറഞ്ഞിരുന്നു. ആ സമയത്ത് അതിനെക്കുറിച്ച് കൂടുതലൊന്നും ചോദിക്കാനും കഴിഞ്ഞില്ല. അങ്ങേരൊട്ടു പറഞ്ഞതുമില്ല. രാവിലെ വേലണ്ണൻ വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റതു പോലും.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • ബിഗ് ബജറ്റ് പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Jun 22 2026

    സിനിമ അവരുടെയെല്ലാം സ്വപ്നമാണ്. അതാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. അതോർമ വേണം. മാത്രമല്ല ഫിലിപ്പോസിന്റെ മോളും ആള്‍ കൊള്ളാമെന്നാണ് കേട്ടത്. യൂത്തിനുണ്ടാവുന്ന ധൈര്യം അവൾക്കുണ്ട്. അതുമല്ല, ലാലു പറഞ്ഞ് തന്റെ കഥയെക്കുറിച്ച് ഞാൻ കേട്ടിരുന്നു. അതൊരു ഇന്റർസ്റ്റിംഗ് സ്റ്റോറിയാണ്. മലയാളത്തിൽ ഇതുവരെ ഇങ്ങനൊരു സ്റ്റോറി വന്നിട്ടില്ല.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • സംസ്കാരച്ചടങ്ങ് കഴിഞ്ഞപ്പോൾ 'പരേതൻ' തിരികെയെത്തി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Jun 19 2026

    പത്രമോഫീസിൽ നിന്നും കിട്ടിയ വാർത്തകൾ മുഴുവൻ പരതി. ഉപയോഗപ്പെടുമെന്നു തോന്നിയതെല്ലാം ഹൈലൈറ്റ്നർ ഉപയോഗിച്ച് അടയാളപ്പെടുത്തി. ആ മയക്കുമരുന്നു കടത്തുകാരന്റെ വാർത്തയും ഇതിലുണ്ട്. അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പലരുടെയും വാർത്തകൾ പ്രാധാന്യത്തോടെ വന്നിട്ടുണ്ട്. അതിലൊന്ന്, മരിച്ചെന്നു കരുതി കുടുംബം ശവസംസ്കാരം നടത്തിയ ഒരു കോട്ടയത്തുകാരൻ തിരികെ വന്നതാണ്.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • യാദൃച്ഛിക കണ്ടുമുട്ടൽ സിനിമാക്കഥയായി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Jun 16 2026

    ലാലുച്ചേട്ടൻ സെറ്റിലേക്ക് മടങ്ങിയപ്പോൾ വീടാകൊയൊരു മൂകതയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങൾ ശരിക്കും ആഘോഷം തന്നെയായിരുന്നു. അതിനിടയിൽ സ്ക്രിപ്റ്റ് വായിക്കാനും വളരെ പ്രധാനപ്പെട്ട ചില തിരുത്തലുകൾ ചൂണ്ടിക്കാണിക്കാനും അങ്ങേര് സമയം കണ്ടെത്തി. അപ്പോഴാണ് ഞാൻ എഴുതിയ മണ്ടത്തരങ്ങൾ കാണാൻ കഴിഞ്ഞതും. അതേ രീതിയിൽ അതെങ്ങാൻ സാവിയോ കാതറിനോ കണ്ടിരുന്നേൽ ആ നിമിഷം എന്നെയവർ ചവിട്ടി പുറത്താക്കിയേനെ. അതിലവര്‍ രണ്ടാമതൊന്നു ആലോചിക്കുക പോലുമില്ല. ഇന്ന് തിരുവനന്തപുരത്തുള്ള പത്രമോഫീസിൽ ചെല്ലണമെന്ന് ഷംസു ഇന്നലെ ഒർമിപ്പിച്ചതാണ്. അവൻ ഇന്നലെ തന്നെ അവിടെയുള്ള ലൈബ്രേറിയനെ വിളിച്ച് കാര്യങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. മുരളിയെന്നോ മറ്റോ ആയിരുന്നു പേര് പറഞ്ഞത്. കള്ളുകുടിയുടെ തിരക്കിൽ അതങ്ങു വിട്ടുപോയതാണ്. എട്ടുമണിയോടെ ഞങ്ങൾ നാലുപേരും തിരുവനന്തുപുരത്തേക്ക് പുറപ്പെട്ടു. വരുന്നില്ലെന്നു പറഞ്ഞിട്ടും സെലിൻ നിർബന്ധിച്ചാണ് വേലണ്ണനെ കാറിലേക്ക് കയറ്റിയത്. പതിനൊന്നു മണിയോടെ തമ്പാനൂരിലുള്ള പത്രമോഫിസിൽ എത്തി. സെക്യൂരിറ്റിക്കാരനോട് കാര്യം പറഞ്ഞു.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • കഥ സിനിമയായി കഴിയുമ്പോൾ എല്ലാ അവകാശങ്ങളും ഇല്ലാതാകുമോ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Jun 12 2026

    മലയാളത്തിൽ ഇനിയൊരു പത്തുവർഷം കഴിഞ്ഞാലും നമുക്കൊന്നും ചിന്തിക്കാൻ പോലും സാധ്യമല്ലാത്ത ഒരുഗ്രൻ സിനിമ. അതൊക്കെ കാണുമ്പോഴാണ് നമ്മൾ ഇപ്പോഴും ചക്കിൽകെട്ടിയ കാളയെക്കണക്കാണെന്നു മനസിലാവുന്നത്. പക്ഷേ, അതിനോടു ചേർന്നു നിൽക്കുന്ന ഒരു സിനിമയാവും ഇതെന്നു ഉറപ്പുണ്ട്.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • സ്ഫോടനമെന്ന് തോന്നിക്കുന്ന മട്ടിൽ തീവണ്ടിയൊന്ന് ആടിയുലഞ്ഞു - ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Jun 9 2026

    ഒരേയൊരു നിമിഷം! ഞാൻ നിൽക്കുന്ന കംപാർട്ടുമെന്റ് മുന്നിലെ ബോഗിയിൽ നിന്നും വിട്ടുമാറി! പിന്നിലുള്ള നാലോ അഞ്ചോ ബോഗികൾ ഒരുരച്ചിലോടെ പാളത്തിൽ നിന്നും തെന്നി. കണ്ണു ചിമ്മിത്തുറക്കുന്നതിനു മുൻപേയത് താഴേക്ക് പതിച്ചു. അഗാധതയിലേക്കാണ് ആ വീഴ്ച. അത്രയുമായിരുന്നോ സ്വപ്നമെന്ന് ഇപ്പോൾ നിശ്ചയമില്ല. സ്വപ്നങ്ങൾ റെക്കോർഡുചെയ്യപ്പെടുന്ന സാങ്കേതിവിദ്യ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ, ഇന്നുവരേയുള്ള അനുഭവത്തിൽ അടുത്ത ദിവസങ്ങളിൽ സംഭവിക്കുന്ന യഥാർത്ഥ സംഭവത്തിന്റെ ഒരു സൂചനയാണ് എന്റെ സ്വപ്നങ്ങളിൽ ഭൂരിഭാഗവും. പക്ഷേ, ഇതങ്ങിനയല്ലെന്നു മനസു പറയുന്നു.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ട്രെയിനപകടത്തിന് പിന്നിലെ കാരണം ഒളിപ്പിച്ച് റെയിൽവേ - ബോഗി നമ്പർ 14 - അധ്യായം: മുപ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Jun 4 2026

    മരിച്ചവരുടേം പരിക്കേറ്റവരുടെയും വിവരങ്ങൾ അന്വേഷിക്കുന്ന ചുമതല ഞങ്ങൾ കുറച്ചു പേർക്കായിരുന്നു. ആ അന്വേഷണത്തിന് ഇടയിലാണ് ഇയാളെ അന്വേഷിച്ച് ആശുപത്രീലെത്തിയ ചിലരെ കാണുന്നത്. അവരുടെ പെരുമാറ്റത്തിലെ പന്തികേട് ഞങ്ങൾ ആദ്യം തന്നെ തിരിച്ചറിഞ്ഞായിരുന്നു. പക്ഷേ, അതിന് ഇങ്ങനയൊരു ബന്ധം ഉണ്ടാവുമെന്നു തീരെ കരുതിയില്ല. അവസാനം, തീവണ്ടിയപകടത്തിന്റെ അഞ്ചാമത്തെ ദിവസമാണ് ഇയാളെ മൃതദേഹം കായലീന്നു കിട്ടിയത്.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins