യാദൃച്ഛിക കണ്ടുമുട്ടൽ സിനിമാക്കഥയായി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online cover art

യാദൃച്ഛിക കണ്ടുമുട്ടൽ സിനിമാക്കഥയായി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

യാദൃച്ഛിക കണ്ടുമുട്ടൽ സിനിമാക്കഥയായി- ബോഗി നമ്പർ 14 - അധ്യായം: മുപ്പത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

Listen for free

View show details

ലാലുച്ചേട്ടൻ സെറ്റിലേക്ക് മടങ്ങിയപ്പോൾ വീടാകൊയൊരു മൂകതയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങൾ ശരിക്കും ആഘോഷം തന്നെയായിരുന്നു. അതിനിടയിൽ സ്ക്രിപ്റ്റ് വായിക്കാനും വളരെ പ്രധാനപ്പെട്ട ചില തിരുത്തലുകൾ ചൂണ്ടിക്കാണിക്കാനും അങ്ങേര് സമയം കണ്ടെത്തി. അപ്പോഴാണ് ഞാൻ എഴുതിയ മണ്ടത്തരങ്ങൾ കാണാൻ കഴിഞ്ഞതും. അതേ രീതിയിൽ അതെങ്ങാൻ സാവിയോ കാതറിനോ കണ്ടിരുന്നേൽ ആ നിമിഷം എന്നെയവർ ചവിട്ടി പുറത്താക്കിയേനെ. അതിലവര്‍ രണ്ടാമതൊന്നു ആലോചിക്കുക പോലുമില്ല. ഇന്ന് തിരുവനന്തപുരത്തുള്ള പത്രമോഫീസിൽ ചെല്ലണമെന്ന് ഷംസു ഇന്നലെ ഒർമിപ്പിച്ചതാണ്. അവൻ ഇന്നലെ തന്നെ അവിടെയുള്ള ലൈബ്രേറിയനെ വിളിച്ച് കാര്യങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. മുരളിയെന്നോ മറ്റോ ആയിരുന്നു പേര് പറഞ്ഞത്. കള്ളുകുടിയുടെ തിരക്കിൽ അതങ്ങു വിട്ടുപോയതാണ്. എട്ടുമണിയോടെ ഞങ്ങൾ നാലുപേരും തിരുവനന്തുപുരത്തേക്ക് പുറപ്പെട്ടു. വരുന്നില്ലെന്നു പറഞ്ഞിട്ടും സെലിൻ നിർബന്ധിച്ചാണ് വേലണ്ണനെ കാറിലേക്ക് കയറ്റിയത്. പതിനൊന്നു മണിയോടെ തമ്പാനൂരിലുള്ള പത്രമോഫിസിൽ എത്തി. സെക്യൂരിറ്റിക്കാരനോട് കാര്യം പറഞ്ഞു.

See omnystudio.com/listener for privacy information.

adbl_web_anon_alc_button_suppression_t1
No reviews yet