• വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File
    Jul 1 2026

    പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ അതിനെ പ്രതിപക്ഷത്തിന്റെ മരണാവസ്ഥ എന്നുതന്നെ പറയാം. പക്ഷേ, പ്രതിപക്ഷ മുന്നണിയുടെ ചരമ അറിയിപ്പു കൂടിയായ ആ കത്ത് ഇനിയും തയാറായിട്ടില്ല. മുന്നണിയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം കോൺഗ്രസിനല്ലേ? ‘വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ.

    The INDIA alliance decided to vent their grievances in a letter to the Chief Justice. Bypassing the President smells like pure desperation- essentially a death knell for the opposition. Yet, that 'obituary' is still unwritten. Is Congress to blame for this mess? Jomy Thomas, Malayala Manorama's Delhi Chief of Bureau breaks it down in 'India File' Podcast.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File
    Jun 23 2026

    എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ്ടതല്ലേ? വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ.

    Priyank Kharge's questions to the RSS challenge the organization's lack of registration, financial transparency, and undeclared assets. Malayala Manorama Delhi Chief of Bureau, Jomi Thomas explains the Sangh's defense in 'India File' Podcast

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • പ്രധാൻ തോറ്റ പരീക്ഷ | India File | Podcast
    Jun 18 2026

    രണ്ട് ദേശീയ പരീക്ഷകളിലുണ്ടായ പിഴവുകളുടെ ധാർമിക ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുത്തിട്ട് ഒരു മാസമാകുന്നു. അങ്ങനെ ഏറ്റെടുത്തുകഴിഞ്ഞാൽ അടുത്ത നടപടിയായി പ്രതീക്ഷിക്കാമായിരുന്നത് ഒന്നുകിൽ മന്ത്രി സ്വമേധയാ രാജി വയ്ക്കുക അല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തോട് രാജി വാങ്ങുക എന്നതാണ്. വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File
    Jun 9 2026

    സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ പിളർത്തുകയെന്ന തന്ത്രം പഴഞ്ചനായിരിക്കുന്നു. ഭരിക്കാൻ ആവശ്യത്തിലേറെ സീറ്റുള്ളപ്പോഴും, മറ്റു പല ലക്ഷ്യങ്ങൾക്കുംവേണ്ടി പ്രതിപക്ഷകക്ഷികളെ പിളർത്തുന്നതാണ് പുതിയ ഫാഷൻ. ഇതുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നതെന്തെന്നു വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    Bjp's Evolving Strategy Of Weakening The Opposition By Splitting Parties Is A New Tactic, Even When They Possess A Majority. 'India File' Podcast Analysis Explores Whether This Approach Of "Reducing Distance" With Opposition Parties, Rather Than Direct

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File
    Jun 2 2026

    ബംഗാളിലെ വലിയ പരാജയം സിപിഎമ്മിന്റെ പതനത്തെയാണു സൂചിപ്പിച്ചത്, അവിടെയിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പാർട്ടി. കേരളത്തിലെ പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്താനാണ് സിപിഎം തീരുമാനം. പക്ഷേ, ആര് ആരെ തിരുത്തുമെന്നതാണ് ചോദ്യം. ഒപ്പം മറ്റൊന്നു കൂടിയുണ്ട്; സിപിഎമ്മിന്റെ പതനങ്ങളിലെല്ലാം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലിരിക്കുന്നവർ വഹിച്ചിരുന്ന പങ്ക് എത്ര വലുതായിരുന്നു? വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    CPM internal politics are dissected, revealing persistent factionalism, a lack of open debate, and the marginalization of key states like West Bengal, tracing these issues back to the era of P. Sundarayya. The article further explores leadership contests, recent electoral setbacks, and the CPI's unusual call for Left unity, questioning the CPM's potential response. - Malayala Manorama Delhi Chief of Bureau Jomy Thomas speaks in India File Podcast.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • വിധിയുടെ കാറ്റും ജനത്തിന്റെ വിധിയും | Manorama Online Podcast | India File
    May 26 2026

    ആരാധനാസ്ഥലങ്ങളെക്കുറിച്ചുള്ള തർക്കത്തിൽ രാഷ്ട്രീയം കലർത്തുമ്പോൾ അവഗണിക്കപ്പെടുന്നതാര്? കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്, ഭോജ്ശാല – കമാൽ മൗല മസ്ജിദ് കേസിൽ നൽകിയ വിധിയുടെ പശ്ചാത്തലത്തിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് പോഡ്കാസ്റ്റിൽ.


    The Bhojshala-Kamal Maula Masjid dispute in Madhya Pradesh highlights how judicial decisions, influenced by precedents like the Ayodhya case. India File Podcast.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • നല്ലവാക്ക് അറിയാത്ത കോണ്‍ഗ്രസ് | India file | Manorama Online Podcast
    May 17 2026

    തമിഴ്‌നാട്ടിൽ വിജയിന്റെ ടിവികെയോടൊപ്പം ചേർന്നതോടെ, മുന്നണി രാഷ്ട്രീയമര്യാദകൾ പാലിക്കുന്നതിൽ കോൺഗ്രസിനുള്ള കഴിവുകേട് വീണ്ടും വ്യക്തമായിരിക്കുകയാണ്. രാഹുൽ– വിജയ് സഖ്യത്തിൽ എന്തുകൊണ്ടാണ് ബിജെപി സന്തോഷിക്കുന്നത്? തമിഴകത്തെ ഈ നീക്കം രാഹുൽ ഗാന്ധി മുൻകൂട്ടി പദ്ധതിയിട്ടിരുന്നതാണോ? പ്രതിപക്ഷനിരയിൽ ഇനി എന്തു സംഭവിക്കും? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍ മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • പഞ്ചാബ് പാടത്ത് വിളയുന്നത് | India file Podcast | Manorama Online Podcast
    Apr 29 2026

    2027 ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ സിഖ് മത കാർഡ് ഇറക്കി കളി തുടങ്ങിയിരിക്കുകയാണ് ഭരണകക്ഷിയായ എഎപി. അതിനെ ബിജെപിയും മറ്റു കക്ഷികളും എങ്ങനെ മറികടക്കും? ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിശദമാക്കുന്നു.

    Punjab Blasphemy Law Politics shapes the electoral narrative as AAP leverages religious sentiment to consolidate Sikh votes ahead of the 2027 elections. The opposition faces the challenge of countering this strategy while balancing constitutional concerns and political relevance- Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins